08:30am 21 October 2026
NEWS
നാഷണൽ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച സെന്റ് ജോസഫ് ചെറിയനാട് താരങ്ങളെ അനുമോദിച്ചു
10/10/2026  12:54 PM IST
nila
നാഷണൽ  ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ്  തെളിയിച്ച സെന്റ് ജോസഫ് ചെറിയനാട് താരങ്ങളെ അനുമോദിച്ചു

ചെറിയനാട്: നാഷണൽ  ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ്  തെളിയിച്ച് സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ
ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നടന്ന ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പിൽ,മൂന്ന് കളികൾ ജയിച്ച് ക്വാർട്ടർ ഫൈനലിൽ പൊരുതി കീഴടങ്ങി കേരള അണ്ടർ 14,17,19 ടീമുകൾ . കേരളം ടീമിനായി സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ മിന്നും പ്രകടനം ആണ് കോർട്ടിൽ കാഴ്ച വെച്ചത്.
മികച്ച പാസ്സിങ്ങും ഷൂട്ടിംങും വേഗതയോടെ ഉള്ള മുന്നേറ്റം കൊണ്ടും കളം നിറഞ്ഞു .
കേരളം ടീം കോച്ച് അക്ഷയ് കുമാറിന്റെയും, സുബിൻ ന്റെയും കീഴിയിൽ ഉള്ള പരിശീലനം ആണ് കളിക്കാർക്ക് ലഭിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.
ആശ ബെന്നാൻ, സ്കൂൾ അദ്ധാപകർ, രക്ഷകർത്താകൾ തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.. അണ്ടർ -14 ന് കേരളം ടീമിനായി കളിച്ചത് ജോഷ്വാ, അഗ്നിവേശ്, ബ്രീജേഷ്, റയാൻ
അണ്ടർ 17 ന് കേരള ടീമിനായി കളിച്ചത്
ഏബൽ, ആദി,
അഭിരാമ്
അണ്ടർ 19 ന് കേരള ടീമിനായി കളിച്ചത്
പ്രണവ്  എന്നിവരാണ് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img